ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രകൃതി സൗന്ദര്യവും സമ്പന്നമായ ചരിത്ര പാരമ്പര്യവും കൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ ഭരണവുമായി ബന്ധപ്പെട്ട ഈ പ്രദേശം തിനയിഞ്ചിരി ഇളയതിന്റെ കേന്ദ്രമായിരുന്നു. കോടിത്തൊടിക കുടുംബം സാമൂഹിക-ഭരണ രംഗങ്ങളില്‍ പ്രധാന സ്ഥാനമേറ്റു പ്രവര്‍ത്തിക്കുകയും അംശം അധികാരിസ്ഥാനം വഹിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് കൊടിത്തൊടിക വീരാന്‍ ഹാജിയുടെ സംഭാവനകള്‍ വിലമതിക്കാനാകാത്തതായിരുന്നു; അദ്ദേഹത്തിന്റെ പേരിലുള്ള വീരാന്‍ഹാജി മെമ്മോറിയല്‍ ഹൈസ്കൂള്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിച്ചു. ധര്‍മ്മപരിപാലനസംഘം സ്ഥാപിച്ച് വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യഭക്ഷണം നല്കിയതും അദ്ദേഹത്തിന്റെ സേവന മനോഭാവത്തിന്റെ ഉദാഹരണമാണ്. 1921-ലെ സ്വാതന്ത്ര്യസമരകാലത്ത് ചെമ്പാലം കുന്നിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം മൊറയൂരിനെ ചരിത്രത്തില്‍ ശ്രദ്ധേയമാക്കി. പഞ്ചായത്തില്‍ നിരവധി മുസ്ലിം...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
August 18, 2026
കർഷകദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു
മൊറയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും വിപുലമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽ ജലീൽ മുണ്ടോടൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സഫിയ മഞ്ഞപ്പുലത്ത്...
കൂടുതൽ വായിക്കുകപുതിയ വാർത്ത
മഴക്കാലപൂർവ്വ ശുചീകരണം
May 23, 2026