ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ജീവിത ശൈലി രോഗ നിർണയ ക്യാമ്പും പ്രത്യേക ക്ഷയ രോഗ പരിശോധനയും നടത്തി

May 13, 2026

ജീവിത ശൈലി രോഗ നിർണയ ക്യാമ്പും പ്രത്യേക ക്ഷയ രോഗ പരിശോധനയും നടത്തി..

മൊറയൂർ ഗ്രാമ പഞ്ചായത്ത്‌, മൊറയൂർ കുടുംബരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ മൊറയൂർ അങ്ങാടി യിൽ വച്ചു ഓട്ടോ ഡ്രൈവർ മാർക്കും വ്യാപാരി വ്യവസായികൾക്കും പൊതു ജനങ്ങൾക്കും പ്രത്യേക ക്ഷയ രോഗ പരിശോധനയും ജീവിത ശൈലി രോഗ നിർണയ ക്യാമ്പും നടത്തി.

ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ റഷീദ് ബംഗാളത്ത് അധ്യക്ഷൻ ആയ ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അബ്ദുൽ ജലീൽ മുണ്ടോടൻ ഉത്ഘാടനം ചെയ്തു.

മെഡിക്കൽ ഓഫീസർ ഡോ. ഫർദീൻ, വാർഡ് മെമ്പർ മാരായ ലുബ്‌ന,ഷരീക്കത്ത്, സഹ്‌ല, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ് ബാബു, രാജു എന്നിവർ സംസാരിച്ചു.

ക്യാമ്പിൽ പങ്കെടുത്തവരിൽ ക്ഷയരോഗ സംശയമുള്ളവരെ എക്സ് റേ ടെസ്റ്റ്‌ നടത്തുകയുണ്ടായി.

ജീവിത ശൈലി രോഗ മുള്ളവരെ അവശ്യമായ തുടർ ചികിത്സക്കായിട്ടുള്ള കാര്യങ്ങൾ ചെയ്തു

 

ജീവിത ശൈലി രോഗ നിർണയ ക്യാമ്പും പ്രത്യേക ക്ഷയ രോഗ പരിശോധനയും നടത്തി