മഴക്കാലപൂർവ്വ ശുചീകരണം
May 23, 2026
മൊറയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് പാലക്കാട്- കോഴിക്കോട് ദേശീയപാതയോട് ചേർന്ന് പോത്തുവെട്ടിപ്പാറ അങ്ങാടി മുതൽ മോങ്ങം അങ്ങാടി വരെ മാസ് ക്ലീനിങ് നടത്തി. മാസ്സ് ക്ലീനിങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മുണ്ടോടൻ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സഫിയ. എം അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ റഷീദ് ബംഗാളത്ത് , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ചേക്കുണ്ണി ബാവ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. തസ്ലീന.സി, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, നിൻസി ,H.M.C അംഗം ശ്രീ കമ്മത്. എം , C.D.S ചെയർപേഴ്സൺ. ശ്രീമതി .നസീമ . എ.തുടങ്ങിയവർ സംസാരിച്ചു. മാസ് ക്ലീനിങ്ങിൽ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വൈറ്റ് ഗാർഡ് അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, ക്ലീനിങ് തൊഴിലാളികൾ, N.S.S, N.C.C വിദ്യാർത്ഥികൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, പൗരപ്രമുഖർ തുടങ്ങി 200 ൽ പരം ആളുകൾ പങ്കെടുത്തു. അസിസ്റ്റൻറ് സെക്രട്ടറി. ശ്രീ .പി. ഭാസ്കരൻ നന്ദി പറഞ്ഞു.