2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

പഞ്ചായത്ത്

മൊറയൂര്‍ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

അബ്ദുൽ ജലീൽ മുണ്ടോടൻ

പ്രസിഡൻ്റ്

സഫിയ മഞ്ഞപ്പുലത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചേക്കുണ്ണി ബാവ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബംഗാളത്ത് തസ്ലീന

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റഷീദ് ബംഗാളത്ത്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മീര വി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മൊറയൂർ ഗ്രാമപഞ്ചായത്ത്ആകെ വാർഡുകൾ: 21📍കൊണ്ടോട്ടി താലൂക്ക്മലപ്പുറം ജില്ല, കേരളം🏡വില്ലേജ്: മൊറയൂർ👥ജനസംഖ്യ(2011): 33,960📐ഭൂവിസ്തൃതി: 24.57 ച.കി.മീ🏛️നിയമസഭാ മണ്ഡലം: മലപ്പുറം 🗳️ലോകസഭാ മണ്ഡലം: മലപ്പുറം

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രകൃതി സൗന്ദര്യവും സമ്പന്നമായ ചരിത്ര പാരമ്പര്യവും കൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ ഭരണവുമായി ബന്ധപ്പെട്ട ഈ പ്രദേശം തിനയിഞ്ചിരി ഇളയതിന്റെ കേന്ദ്രമായിരുന്നു. കോടിത്തൊടിക കുടുംബം സാമൂഹിക-ഭരണ രംഗങ്ങളില്‍ പ്രധാന സ്ഥാനമേറ്റു പ്രവര്‍ത്തിക്കുകയും അംശം അധികാരിസ്ഥാനം വഹിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് കൊടിത്തൊടിക വീരാന്‍ ഹാജിയുടെ സംഭാവനകള്‍ വിലമതിക്കാനാകാത്തതായിരുന്നു; അദ്ദേഹത്തിന്റെ പേരിലുള്ള വീരാന്‍ഹാജി മെമ്മോറിയല്‍ ഹൈസ്കൂള്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിച്ചു. ധര്‍മ്മപരിപാലനസംഘം സ്ഥാപിച്ച് വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യഭക്ഷണം നല്‍കിയതും അദ്ദേഹത്തിന്റെ സേവന മനോഭാവത്തിന്റെ ഉദാഹരണമാണ്. 1921-ലെ സ്വാതന്ത്ര്യസമരകാലത്ത് ചെമ്പാലം കുന്നിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം മൊറയൂരിനെ ചരിത്രത്തില്‍ ശ്രദ്ധേയമാക്കി. പഞ്ചായത്തില്‍ നിരവധി മുസ്ലിം...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

August 18, 2026

കർഷകദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു

​മൊറയൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും വിപുലമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽ ജലീൽ മുണ്ടോടൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സഫിയ മഞ്ഞപ്പുലത്ത്...

കൂടുതൽ വായിക്കുക