പഞ്ചായത്ത്

മൊറയൂര്‍ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

അബ്ദുൽ ജലീൽ മുണ്ടോടൻ

പ്രസിഡൻ്റ്

സഫിയ മഞ്ഞപ്പുലത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചേക്കുണ്ണി ബാവ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബംഗാളത്ത് തസ്ലീന

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റഷീദ് ബംഗാളത്ത്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മീര വി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മൊറയൂർ ഗ്രാമപഞ്ചായത്ത്ആകെ വാർഡുകൾ: 21📍കൊണ്ടോട്ടി താലൂക്ക്മലപ്പുറം ജില്ല, കേരളം🏡വില്ലേജ്: മൊറയൂർ👥ജനസംഖ്യ(2011): 33,960📐ഭൂവിസ്തൃതി: 24.57 ച.കി.മീ🏛️നിയമസഭാ മണ്ഡലം: മലപ്പുറം 🗳️ലോകസഭാ മണ്ഡലം: മലപ്പുറം

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രകൃതി സൗന്ദര്യവും സമ്പന്നമായ ചരിത്ര പാരമ്പര്യവും കൊണ്ട് ശ്രദ്ധേയമായ പ്രദേശമാണ്. കോഴിക്കോട് സാമൂതിരി രാജാവിന്റെ ഭരണവുമായി ബന്ധപ്പെട്ട ഈ പ്രദേശം തിനയിഞ്ചിരി ഇളയതിന്റെ കേന്ദ്രമായിരുന്നു. കോടിത്തൊടിക കുടുംബം സാമൂഹിക-ഭരണ രംഗങ്ങളില്‍ പ്രധാന സ്ഥാനമേറ്റു പ്രവര്‍ത്തിക്കുകയും അംശം അധികാരിസ്ഥാനം വഹിക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് കൊടിത്തൊടിക വീരാന്‍ ഹാജിയുടെ സംഭാവനകള്‍ വിലമതിക്കാനാകാത്തതായിരുന്നു; അദ്ദേഹത്തിന്റെ പേരിലുള്ള വീരാന്‍ഹാജി മെമ്മോറിയല്‍ ഹൈസ്കൂള്‍ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിച്ചു. ധര്‍മ്മപരിപാലനസംഘം സ്ഥാപിച്ച് വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും സൗജന്യഭക്ഷണം നല്‍കിയതും അദ്ദേഹത്തിന്റെ സേവന മനോഭാവത്തിന്റെ ഉദാഹരണമാണ്. 1921-ലെ സ്വാതന്ത്ര്യസമരകാലത്ത് ചെമ്പാലം കുന്നിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം മൊറയൂരിനെ ചരിത്രത്തില്‍ ശ്രദ്ധേയമാക്കി. പഞ്ചായത്തില്‍ നിരവധി മുസ്ലിം...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 3, 2026

പ്രത്യേക ഗ്രാമസഭാ യോഗം

VB-G RAM (G) ഉത്സവ് (2026) പദ്ധതികളും സേവനങ്ങളും, ശുചിത്വവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും ബന്ധപ്പെട്ട പദ്ധതികളും പ്രവർത്തനങ്ങളും എന്നീ അജണ്ടയുമായി ബന്ധപ്പെട്ട് മൊറയൂർ ഗ്രാമപഞ്ചായത്തിൽ 02/10/2026 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ...

കൂടുതൽ വായിക്കുക