തൂഫാൻ തദ്ദേശം
ലഹരിക്കെതിരെ ജനസേന
ലഹരിമുക്ത മൊറയൂരിനായി നമ്മൾ ഒന്നിക്കുന്നു
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി 'ഓപ്പറേഷൻ തൂഫാൻ 2.0' വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്. കേവലമൊരു നിയമപാലന നടപടിക്കപ്പുറം, പോലീസിൻ്റെ നിയമപാലന അധികാരവും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തുടനീളം ലഹരിവ്യാപനം തടയുന്നതിനായുള്ള ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വിപുലമായ പ്രചാരണവും പ്രാദേശികതലത്തിലുള്ള നിരന്തര നിരീക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.. മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഇതിന്‍റെ ഭാഗമായി തൂഫാന്‍ പതാക ഉയർത്തലും, അരിമ്പ്ര ബാപ്പു സ്മാരക ഓഡിറ്റോറിയത്തിൽ വിപുലമായ സമ്മേളനവും ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവൽക്കരണവും നടന്നു.
ചിത്രങ്ങൾ (Photo Gallery)
പഞ്ചായത്ത് ഓഫീസിന് മുന്നിൽ 'ഓപ്പറേഷൻ തൂഫാൻ' പതാക ഉയർത്തുന്നു
ബോധവത്കരണ ക്ലാസ്സ്
തൂഫാൻ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്‍റെ തത്സമയ പ്രദർശനം
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.
ഉദ്ഘാടന പ്രസംഗം
പൊതു സമ്മേളനം