2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കർഷകദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു

August 18, 2026

​മൊറയൂർ  ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണവും മികച്ച കർഷകരെ ആദരിക്കൽ ചടങ്ങും വിപുലമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മൊറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽ ജലീൽ മുണ്ടോടൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സഫിയ മഞ്ഞപ്പുലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൊറയൂർ കൃഷി ഓഫീസർ ശ്രീമതി. നിമിഷ സി സ്വാഗതം ആശംസിച്ചു.
​വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.
​മുതിർന്ന കർഷകനായി ശ്രീ. അപ്പു കോട്ടമ്മൽ,
​വനിതാ കർഷകയായി ശ്രീമതി. ഫാത്തിമ അൻവർ കുഴിയഞ്ചേരി,
​മികച്ച കർഷകനായി (പട്ടികജാതി വിഭാഗം) ശ്രീ. അയ്യപ്പൻ പുലിക്കോട്ടിൽ,
​മികച്ച ജൈവ കർഷകയായി ശ്രീമതി. ഖദീജ മുണ്ടോട്ട്,
​മികച്ച വിദ്യാർത്ഥി കർഷകയായി കുമാരി. അർച്ചന കരിമ്പിൽ,
​മികച്ച നെൽ കർഷകനായി ശ്രീ. ഉദയകുമാർ അത്തിക്കുന്ന്,
​മികച്ച പച്ചക്കറി കർഷകനായി ശ്രീ. വാസു കുമ്മാളിയിൽ,
​മികച്ച കർഷകത്തൊഴിലാളിയായി ശ്രീ. കുഞ്ഞിമോയിൻ പഴങ്ങരതൊടി,
​മികച്ച ക്ഷീരകർഷകനായി ശ്രീ. കബീർ ബങ്കാളത്ത്,
​മികച്ച മത്സ്യ കർഷകനായി ശ്രീ. മുഹമ്മദ് ഫസൽ കാട്ടിപ്പരുത്തി,
​കൂടാതെ, പ്രത്യേക പരാമർശമായി കർഷക തൊഴിലാളി ശ്രീ. ഇ. സി മോയിൻ എടക്കോട്ടിനെയും, പ്രത്യേക ആദരവായി ശ്രീമതി. ദിൽഷത്ത് എടകോട്ട് പഴങ്ങരതൊടിയെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
​ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ചേക്കുണ്ണി ബാവ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. റഷീദ് ബങ്കാളത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി. തസ്ലീന. സി, ബ്ലോക്ക് മെമ്പർമാരായ ശ്രീ. പുല്ലാണി മണി,ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ അബൂബക്കർ മാസ്റ്റർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീമതി. നസീമ എ, സെക്രട്ടറി (ഇൻ ചാർജ്) ശ്രീ. ഭാസ്കരൻ പുളിക്കാനി എന്നിവരും എ.ഡി.സി അംഗങ്ങളും ആശംസകൾ അറിയിച്ചു സംസാരിച്ചു.
​ആദരിക്കപ്പെട്ട കർഷകർ തങ്ങളുടെ കാർഷികാനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിന് സീനിയർ കൃഷി അസിസ്റ്റന്റ് ശ്രീ. വിജീഷ്. കെ നന്ദി രേഖപ്പെടുത്തി.

Photo