പ്രത്യേക ഗ്രാമസഭാ യോഗം
October 3, 2026
VB-G RAM (G) ഉത്സവ് (2026) പദ്ധതികളും സേവനങ്ങളും, ശുചിത്വവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവും ബന്ധപ്പെട്ട പദ്ധതികളും പ്രവർത്തനങ്ങളും എന്നീ അജണ്ടയുമായി ബന്ധപ്പെട്ട് മൊറയൂർ ഗ്രാമപഞ്ചായത്തിൽ 02/10/2026 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചേർന്ന പ്രത്യേക ഗ്രാമസഭാ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുണ്ടോടൻ അബ്ദുൽ ജലീൽ പ്രസംഗിക്കുന്നു.
വൈസ് പ്രസിഡണ്ട് ശ്രീമതി. സഫിയ എം അധ്യക്ഷതവഹിച്ചു. ചെയർപേഴ്സൺമാരായ ശ്രീ ചേക്കുണ്ണി ബാവ, ശ്രീമതി തസ്ലീന, വാർഡ് മെമ്പർ ശ്രീ അനീസ് ബാബു, VB-G RAM,(G)AE ശ്രീ നവാർ. തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. പി ഭാസ്കരൻ വിഷയ അവതരണം നടത്തി. ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാർ, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ,VB- G RAM,(G) തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.