മാസ് ക്ലീനിങ് & ഫ്ലാഷ് മോഡ് നടത്തി.
October 3, 2026
മൊറയൂർ ഗ്രാമപഞ്ചായത്തിൽ സ്വച്ഛത ഹി സേവ( കയ്യോട് കൈ) ക്യാമ്പയിന്റെ ഭാഗമായി മാസ് ക്ലീനിങ്ങും മാലിന്യ പരിപാലന സന്ദേശം നൽകിക്കൊണ്ട് വിദ്യാർഥികളുടെ ഫ്ലാഷ് മോഡും നടത്തി. പാലക്കാട്_ കോഴിക്കോട് ദേശീയ പാതയോട് ചേർന്ന് മോങ്ങം അങ്ങാടി മുതൽ പോത്തട്ടിപ്പാറ വരെയുള്ള ഭാഗത്താണ് മാസ്സ് ക്ലീനിങ് നടത്തിയത്. ക്ലീനിങ്ങിനോട് അനുബന്ധിച്ച് ഒഴുകൂർ ഗവൺമെന്റ് ജി എം യു പി സ്കൂൾ വിദ്യാർത്ഥികൾ മാലിന്യ പരിപാലനത്തിന്റെ പ്രശസ്തിയും പ്രാധാന്യം അറിയിച്ചു കൊണ്ടുള്ള ഫ്ലാഷ് മോഡ് നടത്തി. മൊറയൂർ വി.എച്ച്. എം ഹയർ സെക്കൻഡറി സ്കൂളിലെ 50- ൽ പരം N.S.S വളണ്ടിയർമാർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ,VB- G RAM(G) തൊഴിലാളികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരി പ്രതിനിധികൾ തുടങ്ങി 150-ൽ പരം ആളുകൾ മാസ് ക്ലീനിങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടക കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുണ്ടോടൻ അബ്ദുൽ ജലീൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സഫിയ. എം അധ്യക്ഷയായി. സ്ഥിരം സമിതി അംഗങ്ങളായ ചേക്കുണ്ണി ബാവ, റഷീദ് ബംഗാളത്ത് സി. തസ്ലീന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മീര വിഎസ്, വാർഡ് മെമ്പർ അനീസ് ബാബു,C.D.S ചെയർപേഴ്സൺ എ. നസീമ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീ. സുരേഷ് ബാബു,നിൻസി.P.R, തുടങ്ങിയവർ ക്ലീനിങ്ങിന് നേതൃത്വം നൽകി. അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. പി ഭാസ്കരൻ നന്ദി പറഞ്ഞു.