2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പൗരാവകാശരേഖ

മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിർണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് വിവിധ ഇനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും അവ ലഭ്യമാക്കുന്ന  സമയപരിധിയും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന രേഖയാണ് പൗരാവകാശ രേഖ .തദ്ദേശ ഭരണ സംവിധാനത്തിൽ  ഒരു പൗരന്  അവകാശപ്പെട്ടത് എന്തൊക്കെ  എന്നത്  അവർക്കറിയാൻ അവകാശമുണ്ടാക്കുക  എന്നത്  പ്രാഥമിക കർത്തവ്യമാണ്. പൗരാവകാശ രേഖ പ്രസിദ്ധപ്പെടുത്തുന്നതു വഴി  അവകാശത്തോടൊപ്പം   അവ ലഭ്യമാകാനുള്ള വഴിയും  സുതാര്യമാകുന്നു.