നവ ചേതന സാക്ഷരത പദ്ധതി
May 13, 2026
പ്രിയമുള്ളവരെ,
സംസ്ഥാന സാക്ഷരതാ മിഷൻ തെരഞ്ഞെടുത്ത പട്ടികജാതി നഗറുകളിൽ നടപ്പാക്കുന്ന നവ ചേതന സാക്ഷരത പദ്ധതിക്ക് വേണ്ടി മലപ്പുറം ജില്ലയിലെ 12 പഞ്ചായത്തുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ മൊറയൂർ ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്നു.
ഈ പദ്ധതിയുടെ ഭാഗമായി നമ്മുടെ പഞ്ചായത്തിലെ പട്ടികജാതി നഗറുകളിൽ കണ്ടെത്തുന്ന പഠിതാക്കൾക്ക് സൗജന്യമായി ഏഴാം ക്ലാസ് തുല്യതാ പഠനം നൽകുന്നു. കൂടാതെ നാലാം ക്ലാസ് തുല്യത പഠിതാക്കളെയും കണ്ടെത്തുന്നു.
ഇതിൻറെ ഭാഗമായി നമ്മുടെ പഞ്ചായത്തിൽ 25/04/2026 (ശനി) മുതൽ ഒരു സർവ്വേ നടക്കുന്നതാണ്. ഇതിനുവേണ്ടി പ്രത്യേകം ചുമതലപ്പെടുത്തിയ വിദ്യാർത്ഥികൾ നമ്മുടെ പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളെ സമീപിച്ചുകൊണ്ട് പഠിതാവിന്റെ പേര്, ക്ലാസ്സ്, രക്ഷിതാവിൻറെ പേര്, രക്ഷിതാവുമായിയുള്ള ബന്ധം, വീട്ടുനമ്പർ, വാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതാണ്. സർവ്വേ നടത്തുന്ന വിദ്യാർത്ഥികൾക്കൊപ്പം വാർഡ് മെമ്പർമാരോ കുടുംബശ്രീ പ്രവർത്തകരോ അനുഗമിക്കുന്നതാണ്. തീർത്തും സൗജന്യമായ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി മാത്രം നടത്തുന്ന ഈ സർവ്വേയോട് ഈ വാർഡിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.